Wednesday, July 6, 2011

പുരാലിഖിതം




















മഴത്തുള്ളിയില്‍ 
മഴവില്ലുകണ്ടെടുത്ത കുട്ടിക്കാലം 
കാലം മുറിച്ചിട്ട 
മാവിന്‍ചോട്ടില്‍ മറന്നു വെച്ചു..
കവിതകൊണ്ട്‌ 
കനവുനെയ്ത  കൗമാരം
തിരയെടുത്തു 
കനിവുവറ്റിയ സൗഹൃദം
കരളുകാര്‍ന്നു തിന്നു .
ഇന്ന് 
ഞാന്‍ മരുഭൂമി 
ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റ് 
കാലം തെറ്റിയ മഴ 
ചോര്‍ന്നൊലിക്കുന്ന വീട് 
അടുപ്പെരിയാത്ത ദാരിദ്ര്യം 
ജീവിതം 
കൂട്ടിയും കിഴിച്ചും 
ഹരിച്ചും ഗണിച്ചും 
ഉത്തരം തെറ്റുന്ന കണക്ക്
ആരോ കോറിയിട്ട 
പുരാലിഖിതം

Followers