Saturday, December 14, 2013

പെണ്ണ്


വീട്ടകങ്ങളിൽ പെണ്ണ്
എരിയാതെയെന്നും
നിറഞ്ഞ് കത്തണം
തീൻ മേശയിൽ
മനമറിഞ്ഞു വിളമ്പണം
കിടപ്പറയിൽ
അധിപയാകരുത്
അടിമയാകണം
നിലാവിലേക്ക്
ജനൽ തുറക്കുകയേ അരുത്
മഴയെ പ്രണയിക്കരുത്
മഞ്ഞു തുള്ളിയെ മോഹിക്കരുത്
മണ്ണട്ടി വീഴും വരെ
കല്പനകളൊ നിർദ്ദേശങ്ങളോ
ഇല്ലാത്ത
അനുസരണ മാത്രമാകണം 

3 comments:

  1. എന്‍റെ പേര് ജംസി .താങ്കളെ പോലെ ഞാനും ബ്ലോഗെഴുതുന്നു ,തുടക്കക്കാരിയാണ് 'പെണ്ണ്"വേലി ' തിരിച്ചറിവ്" -വായിച്ചു നല്ല ആശയം നല്ല ഉദ്യമം എല്ലാ ആശംസകളും നേരുന്നു ......ബൈ best wishes .My blog address www.pinn679572.blogspot.com

    ReplyDelete
  2. ഇന്നാണ് ഇങ്ങോട്ട് നോക്കിയത്>
    സഫിയാ നീ ഇ[പ്പൊഴും നീയായിത്തന്നെയിരിക്കുന്നു
    എന്ന അറിവിൽ സന്തോഷം..
    നന്നായി രചനയും കാഴ്ചപ്പാടും..

    ReplyDelete

Followers