വീട്ടകങ്ങളിൽ പെണ്ണ്
എരിയാതെയെന്നും
നിറഞ്ഞ് കത്തണം
തീൻ മേശയിൽ
മനമറിഞ്ഞു വിളമ്പണം
കിടപ്പറയിൽ
അധിപയാകരുത്
അടിമയാകണം
നിലാവിലേക്ക്
ജനൽ തുറക്കുകയേ അരുത്
മഴയെ പ്രണയിക്കരുത്
മഞ്ഞു തുള്ളിയെ മോഹിക്കരുത്
മണ്ണട്ടി വീഴും വരെ
കല്പനകളൊ നിർദ്ദേശങ്ങളോ
ഇല്ലാത്ത
അനുസരണ മാത്രമാകണം
എന്റെ പേര് ജംസി .താങ്കളെ പോലെ ഞാനും ബ്ലോഗെഴുതുന്നു ,തുടക്കക്കാരിയാണ് 'പെണ്ണ്"വേലി ' തിരിച്ചറിവ്" -വായിച്ചു നല്ല ആശയം നല്ല ഉദ്യമം എല്ലാ ആശംസകളും നേരുന്നു ......ബൈ best wishes .My blog address www.pinn679572.blogspot.com
ReplyDeleteഇന്നാണ് ഇങ്ങോട്ട് നോക്കിയത്>
ReplyDeleteസഫിയാ നീ ഇ[പ്പൊഴും നീയായിത്തന്നെയിരിക്കുന്നു
എന്ന അറിവിൽ സന്തോഷം..
നന്നായി രചനയും കാഴ്ചപ്പാടും..